Current Date

Search
Close this search box.
Search
Close this search box.

എതിരാളി ഇസ്രായേല്‍; മത്സരത്തില്‍ നിന്നും പിന്മാറി ലെബനാന്‍ ടേബിള്‍ ടെന്നീസ് താരം

ബെയ്‌റൂത്: ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ എതിരാളി ഇസ്രായേല്‍ താരമായതിനാല്‍ മത്സരത്തില്‍ നിന്നും പിന്മാറി ലെബനീസ് താരം. 11കാരിയായ ബിസാന്‍ ചിരി ആണ് കഴിഞ്ഞയാഴ്ച പോര്‍ച്ചുഗലില്‍ വെച്ച് നടന്ന ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയത്.

ലോക ടേബിള്‍ ടെന്നീസ് യൂത്ത് സ്റ്റാര്‍ ടൂര്‍ണമെന്റായിരുന്നു (World Table Tennis (WTT) Youth Star Contender Vila Nova de Gaia 2022) വേദി. അണ്ടര്‍ 15 പെണ്‍കുട്ടികളുടെ സിംഗിള്‍സ് മത്സരത്തില്‍ ഇസ്രായേല്‍ താരം എലിനോര്‍ ഡേവിഡോവാണ് എതിരാളിയെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ബിസാന്‍ ചിരി മത്സരങ്ങളില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്.

ലോകമെമ്പാടുമുള്ള ഒരു കൂട്ടം മുസ്ലീം കളിക്കാര്‍ സ്വീകരിച്ച സമാനമായ നടപടികള്‍ക്ക് ശേഷമാണ് ഇസ്രായേലിന് തിരിച്ചടിയായുള്ള പുതിയ നീക്കമെന്ന് വിലയിരുത്തി ഹമാസ് അടക്കം നിരവധി പേര്‍ ബിസാന് പിന്തുണയും അഭിനന്ദനവും അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ ഇസ്രയേലി എതിരാളിയായതിനാല്‍ സൈപ്രസ് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ലെബനീസിലെ തന്നെ മറ്റൊരു ടെന്നീസ് താരം മുഹമ്മദ് അത്യായയുടെ തീരുമാനവും വാര്‍ത്തയായിരുന്നു. ഗാസ ആസ്ഥാനമായുള്ള ആന്റി നോര്‍മലൈസേഷന്‍ കാമ്പയിന്‍ ഇതിനെ സ്വാഗതം ചെയ്തിരുന്നു.

Related Articles