Current Date

Search
Close this search box.
Search
Close this search box.

പ്രമുഖ ലെബനാൻ ഫുട്ബോൾ താരം മുഹമ്മദ് അത്‌വി വെടിയേറ്റ് മരിച്ചു

ബെയ്റൂത്ത്: പ്രമുഖ ഫുട്ബോൾ താരം മുഹമ്മദ് അത്‌വി വെടിയേറ്റ് മരിച്ചതായി പ്രാദേശിക മാധ്യമങ്ങളും അദ്ദേഹത്തിന്റെ ക്ലബും അറിയിച്ചു. കഴിഞ്ഞ മാസം തലസ്ഥനമായ ബെയ്റൂത്തിലെ തുറമുഖത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മരിച്ച ഒരാളുടെ ശവസംസ്കാരത്തിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.

32കാരനായ താരം മിഡ്ഫീൽഡറായി വ്യത്യസ്ത ക്ലബുകൾക്കൊപ്പം കളിക്കുകയും, അൻസാർ ക്ലബിനൊപ്പം മൂന്ന് പ്രാവശ്യം നാഷ്ണൽ ലീ​ഗ് നേടുകയും ചെയ്തു. ഏ​കദേശം പത്ത് വർഷത്തോളം അൻസാർ ക്ലബിനൊപ്പമായിരുന്നു. കളിക്കാരും, ക്ലബുകളും താരത്തിന് ആദരാജ്ഞലികൾ അർപ്പിച്ചു. മുഹമ്മദ് അത്‌വി മൂന്ന് തവണ രാജ്യത്തെ നയിച്ച് ടീമിന് നേതൃത്വം നൽകിയിട്ടുണ്ട്.

Related Articles