Current Date

Search
Close this search box.
Search
Close this search box.

സാമ്പത്തിക പ്രതിസന്ധിക്കിടെ ഭക്ഷ്യക്ഷാമവും; ദുരുതക്കയത്തില്‍ ലെബനാന്‍

ബെയ്‌റൂത്: രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ന്നടിയുന്നതിനിടെ ലെബനാനില്‍ ഭക്ഷ്യക്ഷാമവും രൂക്ഷമാകുന്നു. ഭക്ഷണത്തിന് ബുദ്ധിമുട്ടായതോടെ ജനങ്ങള്‍ കടകള്‍ കൊള്ളയടിച്ച് ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുന്ന അവസ്ഥ വരെയെത്തിയിരുക്കുകയാണ്. അവശ്യ ഭക്ഷ്യവസ്തുക്കളും വെള്ളവും കിട്ടാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് അറബ്48 ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കറന്‍സിയുടെ മൂല്യം അസാധാരണമാം വിധം ഇടിഞ്ഞു.

സാധനങ്ങള്‍ക്ക് വില വര്‍ധിച്ചത് ജനങ്ങള്‍ക്ക് തിരിച്ചടിയായി. പതിനായിരക്കണക്കിന് പേര്‍ക്ക് തൊഴിലും വരുമാനമാര്‍ഗ്ഗവും നഷ്ടപ്പെട്ടു. ഇതു പ്രതിസന്ധി ഇരട്ടിയാക്കി. ലെബനാനില്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ജനങ്ങള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങുകയായിരുന്നു. ഇതിന് പരിഹാരം കാണാന്‍ ഇതുവരെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കായിട്ടില്ല.

Related Articles