Current Date

Search
Close this search box.
Search
Close this search box.

ലെബനാന്‍: സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നിരസിച്ച് പ്രക്ഷോഭകര്‍

ബെയ്‌റൂത്ത്: കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ലബനാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാവുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ രാജ്യത്ത് പ്രതിസന്ധി മറികടക്കുന്നതില്‍ പരാജയപ്പെട്ട സഅദ് ഹരീരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ജനങ്ങള്‍.

അതേസമയം സമരക്കാരെ തണുപ്പിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും അതെല്ലാം സമരക്കാര്‍ തള്ളിക്കളഞ്ഞു. സര്‍ക്കാര്‍ താഴെയിറങ്ങുകയല്ലാതെ മറ്റൊരു വിട്ടുവീഴ്ച്ചക്കും തങ്ങള്‍ തയാറല്ലെന്ന ഉറച്ച നിലപാടില്‍ ജനങ്ങള്‍ ഇപ്പോഴും കൂട്ടമായി തെരുവില്‍ തന്നെയാണ്.

Related Articles