Current Date

Search
Close this search box.
Search
Close this search box.

എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്നാക്ക സമൂഹങ്ങളെ വഞ്ചിക്കുന്നു: ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: പത്ത് ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയതിലൂടെ കേരളത്തിലെ പിന്നാക്ക സമൂഹങ്ങളെ പിന്നില്‍നിന്ന് കുത്തുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് പറഞ്ഞു. ഇതിലൂടെ കേരളത്തിലെ ഏറ്റവും വലിയ സംവരണീയ വിഭാഗമായി സവര്‍ണസമൂഹം മാറിയിരിക്കുകയാണ്.

ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും നടപ്പിലാക്കിയിട്ടില്ലാത്തവിധം അങ്ങേയറ്റം പിന്നാക്ക വിരുദ്ധമായാണ് കേരളത്തില്‍ സംവരണം നടപ്പിലാക്കികൊണ്ടിരിക്കുന്നത്. മുന്നാക്ക സംവരണം സംബന്ധിച്ച കേസ് സുപ്രീകോടതി ഭരണഘടനാ ബെഞ്ചിന് മുമ്പാകെ നില്‍ക്കെ ധൃതി പിടിച്ച് മുന്നാക്ക സംവരണം നടപ്പിലാക്കിയത് മുന്നാക്ക പ്രീണനത്തിന്റെ ഭാഗമാണ്. കേന്ദ്ര നിയമമനുസരിച്ച് പരമാവധി പത്ത് ശതമാനം വരെയാണ് മുന്നാക്ക സംവരണം എന്നിരിക്കെ ഏത് ആധികാരിക കണക്കനുസരിച്ചാണ് കേരളത്തിലെ മുന്നാക്ക സംവരണം പത്ത് ശതമാനമായി നിശ്ചയിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കേരളത്തിലെ വിവിധ സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലുമുള്ള സമുദായ പ്രാതിനിധ്യത്തിന്റെ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണമെന്നും എം.ഐ.അബ്ദുല്‍ അസീസ് പറഞ്ഞു.

 

Related Articles