Current Date

Search
Close this search box.
Search
Close this search box.

ബാബരി മസ്ജിദ്: കേസില്‍ അന്തിമവാദം ഓക്ടോബര്‍ 17ന്

ലഖ്‌നോ: ഉത്തര്‍പ്രദേശ് ജില്ലയായ ഫൈസാബാദിലെ അയോധ്യയില്‍ ഭരണകൂടം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാബരി ഭൂമി കേസില്‍ അന്തിമവാദം കേള്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷ പ്രശ്‌നം മുന്‍നിര്‍ത്തി ആളുകള്‍ ഒത്തുകൂടുന്നതിന് അയോധ്യയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. അന്തിമവാദം കേള്‍ക്കുന്നതിനായി സുപ്രിംകോടതി തിങ്കളാഴ്ച വാദം കേട്ടിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ഓക്ടോബര്‍ 17ലേക്ക് മാറ്റിവെക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വിരമിക്കുന്നത് നവംബര്‍ 17നാണ്. അതിനു മുമ്പായി അന്തിമ വാദം പൂര്‍ത്തിയാക്കും.

അയോധ്യയില്‍ 16-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ബാബരി പള്ളിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിനുളള അനുമതിയുമായി ബന്ധപ്പെട്ട വാദം സുപ്രീംകോടതി തിങ്കളാഴ്ച കേള്‍ക്കുകയും അന്തിമ വിധിക്കായി വാദം ഓക്ടോബര്‍ 17ലേക്ക് മാറ്റിവെക്കുകയുമായിരുന്നു. സുപ്രീംകോടതിയുടെ തീരുമാനം എന്തുതന്നെയായാലും ഇരുവിഭാഗവും ബഹുമാനത്തോടെ അംഗീകരിക്കുമെന്നാണ് കരുതുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യ ടുഡേ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Related Articles