Current Date

Search
Close this search box.
Search
Close this search box.

കശ്മീരില്‍ നിയന്ത്രണങ്ങളില്‍ നേരിയ ഇളവ്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ നിയന്ത്രണം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നതോടെ നിയന്ത്രണങ്ങളില്‍ നേരിയ ഇളവ് വരുത്തി. അഞ്ച് ജില്ലകളില്‍ മൊബൈല്‍ സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു. ടു.ജി ഇന്റര്‍നെറ്റും ലാന്റ്‌ലൈന്‍ സര്‍വീസുമാണ് ശനിയാഴ്ച മുതല്‍ പുന:സ്ഥാപിച്ചത്. ജമ്മുകശ്മീരില്‍ ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം കശ്മീരില്‍ പട്ടാളം നിയന്ത്രണം ഏറ്റെടുക്കുകയും രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേരെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. ഇന്റര്‍നെറ്റ്,മൊബൈല്‍ സേവനങ്ങളടക്കം എല്ലാ വാര്‍ത്താവിനിമയ സംവിധാനങ്ങളും പൂര്‍ണ്ണമായും റദ്ദാക്കുകയും ചെയ്തിരുന്നു.

മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളും തുറന്ന് പ്രവര്‍ത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍,കോളേജ് എന്നിവ തുറന്നു പ്രവര്‍ത്തിച്ചേക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ വസതിയില്‍ ഇന്ന് മന്ത്രിതലയോഗം ചേരുന്നുണ്ട്.

Related Articles