Current Date

Search
Close this search box.
Search
Close this search box.

കശ്മീരില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ അയവുവരുത്തിയെന്ന് സര്‍ക്കാര്‍

ശ്രീനഗര്‍: കശ്മീരില്‍ കഴിഞ്ഞ ഒരു മാസമായി തുടരുന്ന നിയന്ത്രണങ്ങള്‍ 93 ശതമാനവും എടുത്തു കളഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കശ്മീര്‍ താഴ്‌വരയിലെ 111 പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ 92 എണ്ണത്തിന് കീഴിലും പകല്‍ സമയത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതായി പൊലിസ് അറിയിച്ചു.

95 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ 76 എണ്ണവും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നും വീട്ടുതടങ്കലിലായിരുന്ന ഏതാനും ചില രാഷ്ട്രീയ നേതാക്കളുടെ കുടുംബങ്ങള്‍ക്ക് പരിമിത കാലത്തേക്ക് അവരെ സന്ദര്‍ശിക്കാനുള്ള അനുമതി ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ നിരോധനം ചൊവ്വാഴ്ച 30ാമത്തെ ദിവസത്തിലേക്ക് കടന്നിരുന്നു.

Related Articles