Current Date

Search
Close this search box.
Search
Close this search box.

ഐ.എസിന്റെയും അല്‍ഖ്വായിദയുടെയും ഉത്ഭവം ലാറ്റിന്‍ അമേരിക്കയില്‍ നിന്ന്: റഷ്യ

മോസ്‌കോ: ആഗോള ഭീകരവാദ ഗ്രൂപ്പുകളായ ഐ.എസ്,അല്‍ഖ്വായിദ എന്നിവ ലാറ്റിന്‍ അമേരിക്കയില്‍ നിന്നാണ് ഉത്ഭവം കൊണ്ടതെന്ന് റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സ് പ്രസ്താവിച്ചു. ഇത്തരം സംഘടനകള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ ലാറ്റിന്‍ അമേരിക്കയില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുകയാണെന്നും റഷ്യന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗം മേധാവി ഇഗോര്‍ കോസ്റ്റുകോവ് അറിയിച്ചു.

ട്രൈനിങ് ക്യാംപുകള്‍ ലാറ്റിനമേരിക്കയില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ഇത് പുതിയ അപകടമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിലെ ടാസ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ മന്ത്രിമാരും പ്രതിരോധ വിദഗ്ദരും പങ്കെടുത്ത മോസ്‌കോ അന്താരാഷ്ട്ര സുരക്ഷ സമ്മേളനത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

Related Articles