Current Date

Search
Close this search box.
Search
Close this search box.

കുവൈത്തിലും ബഹ്‌റൈനിലും കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തു

കുവൈത്ത് സിറ്റി: ഇറാനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളായ കുവൈത്തിലും ബഹ്‌റൈനിലും ആദ്യത്തെ കൊറോണ വൈറസ് (കോവിഡ് 19) റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തില്‍ മൂന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബഹ്‌റൈനില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞയാഴ്ച ഇറാനില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് തുര്‍ക്കി,പാകിസ്താന്‍,അര്‍മേനിയ എന്നിവര്‍ ഇറാനുമായുള്ള തങ്ങളുടെ അതിര്‍ത്തികള്‍ അടച്ചിരുന്നു. ഇറാനില്‍ ഇതിനോടകം 43 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 12 പേര്‍ മരിച്ചു.

വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ ഇതിനോടകം 2952 പേരാണ് മരിച്ചത്. 77,150 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 150 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് കൊറിയയില്‍ 833 പേര്‍ക്ക് വൈറസ് ബാധയുണ്ട്. ഏഴു പേര്‍ മരിക്കുകയും ചെയ്തു. ഇറ്റലിയില്‍ 152 പേര്‍ക്ക് രോഗം പിടിപെട്ടു. നാലു പേര്‍ മരിച്ചു. ലോകത്തുടനീളം 2600 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.

Related Articles