Current Date

Search
Close this search box.
Search
Close this search box.

കുവൈത്ത് മന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് രാജി സമര്‍പ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭാംഗങ്ങള്‍ പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹിന് രാജി സമര്‍പ്പിച്ചു. സര്‍ക്കാര്‍ രൂപീകരിച്ച് ഒരു മാസത്തിന് ശേഷമമാണ് മന്ത്രിസഭാംഗങ്ങള്‍ രാജി സമര്‍പ്പിക്കുന്നത്. മന്ത്രിസഭാ പുനഃസംഘടനയുള്‍പ്പടെയുള്ള വിഷയങ്ങളില്‍ ചോദ്യം ഉന്നയിച്ച് പ്രമേയം അവതരിപ്പിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണിത്.

ഡിസംബര്‍ 14ന് രൂപീകരിക്കപ്പെട്ട മന്ത്രിസഭയുടെ ചൊവ്വാഴ്ചത്തെ രാജി മന്ത്രിസഭാ പുനഃസംഘടനയിലേക്കുള്ള നടപടിയാണെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യം ദശാബ്ദങ്ങളായി കുടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് പുതിയ അമീറിന് മുന്നിലെ പ്രധാന രാഷ്ട്രീയ വെല്ലുവിളിയായിരിക്കും.

ജനുവരി 19ലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രിയോട് ചോദ്യം ആരായാനിരിക്കുകയായിരുന്നു. ശൈഖ് സബാഹ് ഒപെക് (Organization of the Pteroleum Exporting Countries) അംഗരാജ്യ ഭരണാധികാരി, അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിന് രാജി സമര്‍പ്പിക്കും -മൂന്ന് പ്രമുഖ കുവൈത്ത് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 

Related Articles