കുവൈത്ത് സിറ്റി: ലോകാരോഗ്യ സംഘടന ഏര്‍പ്പെടുത്തിയ പുകവലി വിരുദ്ധ അവാര്‍ഡ് കുവൈത്ത് കരസ്ഥമാക്കി. കുവൈത്തില്‍ പുകവലി തടയാനും അതുവഴി കാന്‍സര്‍ ഇല്ലാതാക്കാനും ലക്ഷ്യമിട്ട് തുടങ്ങിയ Kuwait Society for Preventing Smoking and Cancer സെക്രട്ടറി ജനറല്‍ അന്‍വര്‍ ബര്ഹാമിനാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
പുവവലി നിര്‍മാര്‍ജനത്തിനായി അദ്ദേഹം കൈകൊണ്ട പ്രയത്നങ്ങള്‍ക്കാണ് അവാര്‍ഡെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 2020ലെ കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡിനാണ് കുവൈത്ത് അര്‍ഹരായത്. എല്ലാ വര്‍ഷവും ലോകാരോഗ്യ സംഘടന ഇത്തരത്തില്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അവാര്‍ഡ് നല്‍കാറുണ്ട്. ആറ് മേഖലകളാക്കി തിരിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. കുവൈത്ത് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.