Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും ഉയിഗൂറുകള്‍ക്കും വേണ്ടി ഇടപെടണം: കുവൈത്ത് എം.പിമാര്‍

കുവൈത്ത് സിറ്റി: ഇന്ത്യയിലെയും ഉയിഗൂറിലെയും മുസ്ലിംകള്‍ നേരിടുന്ന വിവേചനങ്ങളില്‍ ഇടപെടണമെന്നും അവര്‍ നേരിടുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും കുവൈത്ത് പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് 27 അംഗ എം.പിമാര്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും പ്രസ്താവനയില്‍ ഒപ്പുവെക്കുകയും ചെയ്തു.

ഉയിഗൂര്‍ മുസ്ലിംകള്‍ക്കെതിരെ ചൈന ആസൂത്രിതമായി ക്യാംപയിന്‍ നടത്തുന്നതിനെതിരെ അവരോട് എം.പിമാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ചൈന മുസ്ലിംകള്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ നടപ്പാക്കുകയും മതപരവും സാംസ്‌കാരികപരമായും വാണിജ്യപരമായുമുള്ള അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും എം.പിമാര്‍ കുറ്റപ്പെടുത്തി.

കൂടാതെ ഇന്ത്യയിലെ മുസ്ലിംകള്‍ക്കെതിരായി സമീപകാലങ്ങളില്‍ നടത്തുന്ന നിയന്ത്രണങ്ങളെക്കുറിച്ചും എം.പിമാര്‍ ആശങ്ക പ്രകടിപ്പിച്ചു.

Related Articles