Current Date

Search
Close this search box.
Search
Close this search box.

കുവൈത്ത് ജര്‍മനിയിലെ ഏറ്റവും വലിയ അറബ് നിക്ഷേപക രാജ്യം

കുവൈത്ത് സിറ്റി: ജര്‍മനിയിലെ ഏറ്റവും വലിയ അറബ് നിക്ഷേപക രാജ്യം കുവൈത്തെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ അലി മുഹമ്മദ് അല്‍ ഗനീം ആണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച കുവൈത്തിലെ ജര്‍മന്‍ എംബസിയില്‍ നടന്ന ചടങ്ങിലാണ് അല്‍ ഗനീം ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. കുവൈത്തിലെ സ്വകാര്യ മേഖലക്ക് 18.3 ബില്യണ്‍ ഡോളറാണ് ജര്‍മനിയില്‍ നിക്ഷേപമുള്ളത്.

മെഴ്‌സിഡന്‍സ് ബെന്‍സില്‍ കുവൈത്ത് സര്‍ക്കാര്‍ വലിയ തോതിലുള്ള നിക്ഷേപമാണ് നടത്തിയതെന്നും 2014ല്‍ ഇതിന്റെ 40ാം വാര്‍ഷികം ആഘോഷിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയും കുവൈത്തും മികച്ച ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്നും കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ ജാറല്ല പറഞ്ഞു.

Related Articles