Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ഇന്റര്‍നെറ്റ് സേവനം സൗജന്യമായി നല്‍കി കുവൈത്ത്

mobile-girls.jpg

കുവൈത്ത് സിറ്റി: ലോകത്താകമാനം കോവിഡ് വൈറസ് പടര്‍ന്നുപിടിക്കുമ്പോഴും സ്വന്തം പൗരന്മാര്‍ക്കായി വിവിധ തരം പദ്ധതികളാണ് വിവിധ രാജ്യങ്ങള്‍ ഒരുക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കുന്ന ഇളവുകളും സഹായപദ്ധതികളുമാണ്.

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരു മാസത്തെ ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കിയാണ് കുവൈത്തിലെ മൊബൈല്‍ കമ്പനികള്‍. ദിവസേന 5 ജി.ബി ഇന്റര്‍നെറ്റും ലോക്കല്‍ കോളുമാണ് സൗജന്യമായി നല്‍കുന്നത്.വീടുകളിലും ഫ്‌ളാറ്റുകളിലും കോറന്റൈനില്‍ കഴിയുന്നവര്‍ക്ക് വലിയ ആശ്വാസമാവുകയാണ് ഈ സഹായം. സൈന്‍, എസ്.ടി.സി, ഉരീദു കമ്പനികളാണ് സൗജന്യ സേവനം പ്രഖ്യാപിച്ചത്. മാര്‍ച്ച് 22 മുതല്‍ ഒരു മാസമാണ് ഇന്റര്‍നെറ്റ് സൗജന്യമായി ലഭിക്കുക. സര്‍്ക്കാരുമായി സഹകരിച്ചാണ് സൗജന്യ സേവനം ഒരുക്കിയത്.

Related Articles