Current Date

Search
Close this search box.
Search
Close this search box.

കുവൈത്ത്: അമീര്‍ ശൈഖ് സബാഹ് ചികിത്സ കഴിഞ്ഞ് അമേരിക്കയില്‍ നിന്നെത്തി

കുവൈത്ത് സിറ്റി: കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹ് അല്‍ അഹ്മദ് ചികിത്സ കഴിഞ്ഞ് അമേരിക്കയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയതായി രാജ്യത്തെ വാര്‍ത്ത ഏജന്‍സി കെ.യു.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. ആഗസ്ത് 18ന് കുവൈത്ത് അമീറിന്റെ ആരോഗ്യ നിലയില്‍ മെച്ചപ്പെട്ട പുരോഗതിയുണ്ടായതായി റിപ്പോര്‍ട്ട് വന്നിരുന്നു. എണ്ണ സമ്പത്തുളള ഗള്‍ഫ് രാജ്യങ്ങളിലെ ഔദ്യോഗിക നേതൃത്വങ്ങളുമായി കൂടികാഴ്ച നടത്തിയ ശേഷം ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് അമീറിന് പെട്ടെന്നു തന്നെ ആരോഗ്യ നില വീണ്ടെടുക്കാന്‍ കഴിയട്ടെയെന്ന് ആശംസിച്ചിരുന്നു.

ഡൊണള്‍ഡ് ട്രംപുമായുളള കൂടികാഴ്ചക്കായി അമേരിക്കയിലേക്ക് യാത്ര പുറപ്പെട്ട കുവൈത്ത് അമീര്‍ അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. 90 വയസ്സുകാരനായ കുവൈത്ത് അമീര്‍ ആരോഗ്യ നില വീണ്ടെടുത്ത് വീട്ടലേക്ക് മടങ്ങിയിരിക്കുകയാണിപ്പോള്‍.

Related Articles