Current Date

Search
Close this search box.
Search
Close this search box.

ഒന്‍പത് മാസത്തിനിടെ കുവൈത്ത് നാടുകടത്തിയത് 13000 പ്രവാസികളെ

കുവൈത്ത് സിറ്റി: ഈ വര്‍ഷം ഇതുവരെയായി കുവൈത്ത് നാടുകടത്തിയത് 13,000ത്തിലധികം പ്രവാസികളെ. വിവിധങ്ങളായ കാരണങ്ങള്‍ മൂലമാണ് പ്രവാസികളെ തിരിച്ചയച്ചതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവര്‍, മോശമായ ആരോഗ്യ സ്ഥിതിയുള്ളവര്‍,ക്രിമിനല്‍ കുറ്റത്തിലേര്‍പ്പെട്ടവര്‍ എന്നിങ്ങനെ കേസുകളുള്ളവരെയാണ് കയറ്റി അയച്ചത്.

കയറ്റി അയച്ചവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. ഫിലിപ്പൈനികള്‍ രണ്ടാം സ്ഥാനത്തും എത്യോപ്യക്കാര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. നിയമലംഘനവും മറ്റു കുറ്റങ്ങളും മൂലം പിടിക്കപ്പെട്ടവരെ തിരിച്ചയക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ ജയിലിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

Related Articles