Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് പ്രതിസന്ധി: ചര്‍ച്ചക്കായി കുവൈത്ത് അമീര്‍ ഇറാഖിലേക്ക്

കുവൈത്ത് സിറ്റി: ഗള്‍ഫ് മേഖലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷത്തിനിടെ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് ഇറാഖ് സന്ദര്‍ശനത്തിനൊരുങ്ങുന്നു. യു.എസ്-ഇറാന്‍ തര്‍ക്കത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്കായാണ് അമീര്‍ ബാഗ്ദാദ് സന്ദര്‍ശിക്കുന്നത്. ഇറാഖ് ഇതിനോടകം രണ്ടു വിഭാഗങ്ങള്‍ക്കിടയിലും മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

കുവൈത്ത് അമീറിന് മേഖലയില്‍ വലിയ സ്വാധീനമാണുള്ളത്. യു.എസ്,ജര്‍മനി,ഒമാന്‍ എന്നീ രാജ്യങ്ങള്‍ വിഷയത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. അവര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച ചര്‍ച്ചയാണ് കുവൈത്ത് അമീര്‍ വീണ്ടും ഏറ്റെടുക്കുന്നത്. ഇറാഖ് പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.

Related Articles