Current Date

Search
Close this search box.
Search
Close this search box.

കുവൈത്ത് അമീറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ ആരോഗ്യ നില മെച്ചപ്പെട്ടെന്നും തിരിച്ചുവരികയാണെന്നും കുവൈത്ത് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 90കാരനായ അമീര്‍ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതേസമയം എന്താണ് അസുഖമെന്ന് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അമീര്‍ ഇപ്പോള്‍ ചികിത്സയിലാണെന്നും മെഡിക്കല്‍ ടെസ്റ്റുകളില്‍ മികച്ച പ്രതികരണമാണ് ഉണ്ടായതെന്നും കൂടുതല്‍ വിശദീകരണം നല്‍കാതെ വാര്‍ത്ത ഏജന്‍സിയായ കുന പ്രസ്താവിച്ചു.

ഞായറാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് അമീറിന് എത്രയും വേഗം രോഗാവസ്ഥയില്‍ നിന്നും തിരിച്ചുവരാന്‍ കഴിയട്ടെയെന്നും അതിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുവൈത്ത് അധികൃതര്‍ പ്രസ്താവനയിറക്കിയത്. കഴിഞ്ഞയാഴ്ച പൂര്‍ണ ആരോഗ്യത്തോടെ അമീര്‍ ആരാധനകര്‍മങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് മുന്‍പിലെത്തിയിരുന്നുവെന്നും അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles