Current Date

Search
Close this search box.
Search
Close this search box.

സമാധാന ദൗത്യത്തിന്റെ ഭാഗമായി ട്രംപിന്റെ ഉപദേഷ്ടാവ് പശ്ചിമേഷ്യയിലേക്ക്

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സമാധാന ദൗത്യത്തിന്റെ ഭാഗമായി ട്രംപിന്റെ ഉപദേഷ്ടാവ് ജാര്‍ദ് കുഷ്‌നര്‍ മധ്യേഷ്യയിലേക്ക്. ഫെബ്രുവരി അവസാനവാരത്തോടെ അഞ്ച് അറബ് രാജ്യങ്ങളാണ് കുഷ്‌നര്‍ സന്ദര്‍ശിക്കുക. യു.എസ് മുന്‍കൈയെടുക്കുന്ന പശ്ചിമേഷ്യന്‍ സമാധാന-സാമ്പത്തിക ചര്‍ച്ചകള്‍ക്കായാണ് അദ്ദേഹത്തിന്റെ യാത്ര. റോയിട്ടേര്‍സ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഒമാന്‍,ബഹ്‌റൈന്‍,സൗദി,യു.എ.ഇ,ഖത്തര്‍ തുടങ്ങിയ രാഷ്ട്രങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്.

മറ്റു രണ്ട് രാഷ്ട്രങ്ങള്‍ കൂടി സന്ദര്‍ശിച്ചേക്കാമെന്നും റിപ്പോര്‍ട്ടുള്ളതായി വൈറ്റ് ഹൗസിലെ മുതിര്‍ന്ന വക്താവിനെ ഉദ്ധരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രാജ്യങ്ങളിലെ രാഷ്ട്രനേതാക്കളുമായും നയതന്ത്രജ്ഞരുമായും കുഷ്‌നറിന്റെ നേതൃത്വത്തിലുള്ള സംഘം വിഷയത്തില്‍ ചര്‍ച്ച നടത്തും. ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനായ ഉപദേശിയും മരുമകനും കൂടിയാണ് കുഷ്‌നര്‍.

Related Articles