Current Date

Search
Close this search box.
Search
Close this search box.

കൂഷ്‌നര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി

വാഷിങ്ടണ്‍: മുതിര്‍ന്ന വൈറ്റ്ഹൗസ് വക്താവും ട്രംപിന്റെ ഉപദോശകനുമായ ജാര്‍ദ് കുഷ്‌നര്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. ഖഷോഗി വധത്തിനു ശേഷം ആദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് എന്നതാണ് ശ്രദ്ധേയം. ചൊവ്വാഴ്ച സൗദി തലസ്ഥാനമായ റിയാദില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും ിസ്രായേല്‍ -ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായതായി വൈറ്റ്ഹൗസ് പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു. ട്രംപിന്റെ മരുമകന്‍ കൂടിയായ കൂഷ്‌നര്‍ പശ്ചിമേഷ്യന്‍ ടൂറിന്റെ ഭാഗമായാണ് സൗദിയിലെത്തിയത്.

Related Articles