Current Date

Search
Close this search box.
Search
Close this search box.

സിറിയ: മനുഷ്യ കവചങ്ങള്‍ തീര്‍ക്കുമെന്ന് കുര്‍ദുകള്‍

ഡമസ്‌കസ്: തുര്‍ക്കിയുടെ അതിര്‍ഥിയുമായി ബന്ധപ്പെട്ട് കിടക്കുന്ന സിറിയയിലെ പ്രദേശങ്ങളില്‍ തീവ്രവാദത്തെ ചെറുക്കുന്നതിനായുളള തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ആഹ്വാനത്തിനെതിരായ കുര്‍ദുകള്‍ പ്രതിഷേധവുമായി രംഗത്ത്. വടക്കുകിഴക്കന്‍ സിറിയയിലെ കുര്‍ദ് സിവിലിയന്മാര്‍ തുര്‍ക്കിയുടെ സൈനിക നടപടികള്‍ക്കെതിരായി വലിയ കൂടാരങ്ങള്‍ കെട്ടി ഇരുന്നുകൊണ്ട് കുത്തിയിരുപ്പ് സമരം നടത്താന്‍ തീരുമാനിച്ചു. കൂബാന്‍, വത്‌ല് അബ്‌യദ്, റഅ്‌സുല്‍ അയ്ന്‍ തുടങ്ങിയ പട്ടങ്ങളില്‍ നിന്നുളള എല്ലാ പ്രായത്തിലുമുളളവരുണ്ടായിരുന്നു കുത്തിയിരുപ്പ് പ്രതിഷേധത്തില്‍.

തുര്‍ക്കിയുടെ സൈനിക നടപടിയെ തടയുകയെന്നതാണ് ഈ പ്രതിഷേധം കൊണ്ട് കുര്‍ദ് സിവിലയന്‍മാര്‍ ലക്ഷ്യംവെക്കുന്നത്. അന്തരാഷ്ട്രതലത്തില്‍ നിന്ന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് പേര്‍ യു. എന്‍ ഓഫീസിന് മുന്നില്‍ സമ്മേളിച്ചു. സിറിയയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന യു. എസിന്റെ പ്രഖ്യാപനം വന്നതിനുശേഷം തിങ്കളാഴചയാണ് തുര്‍ക്കിയുടെ തീരുമാനത്തിനെതിരായി പ്രതിഷേധകര്‍ സമ്മേളിച്ചത്.

Related Articles