Current Date

Search
Close this search box.
Search
Close this search box.

കുര്‍ദുകള്‍ തുര്‍ക്കിക്കെതിരായി സിറിയയില്‍ അണിനിരക്കുന്നു

ഡമസ്‌കസ്: അയല്‍രാജ്യമായ തുര്‍ക്കിയുടെ സൈനിക നടപടിയെ ചെറുക്കാന്‍ സിവിലയന്മാരോട് അതിര്‍ത്തിയില്‍ അണിനിരക്കാന്‍ ബുധനാഴ്ച സിറിയയിലെ കുര്‍ദുകള്‍ ആഹ്വാനം നല്‍കി. ആയിരക്കണക്കിന് സൈന്യവും സജ്ജമായ മാരകായുധങ്ങളുമായി തുര്‍ക്കി സൈന്യം ദിവസങ്ങളായി സിറിയന്‍ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. സൈനിക നടപടിക്കെതിരായി അമേരിക്കയുടെ ഭീഷണിയെ ഭയപ്പെടാതെ കുര്‍ദുകളും അവരുടെ സൈന്യത്തിനുമെതിരായി (സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്) മുന്നോട്ടുപോകുക തന്നെ ചെയ്യുമെന്ന് തുര്‍ക്കി വ്യക്തമാക്കി.

മൂന്ന് ദിവസം വടക്കുകിഴക്കന്‍ സിറിയയില്‍ അണിനിരക്കുന്നതിന് ആഹ്വാനം ചെയ്യുന്നുവെന്ന് കുര്‍ദ് സിവിലിയന്മാര്‍ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സിറിയയിലെ കുര്‍ദ് പോരാളികള്‍ക്കെതിരായി തുര്‍ക്കി ഒരുപാട് കാലമായി ഭയപ്പെടുത്തിയിരുന്ന സൈനിക നടപടിക്കാണ് തുടക്കം കുറിക്കാന്‍ പോകുന്നത്. ‘തീവ്രവാദികള്‍’ ദശാബ്ദങ്ങളായി തുര്‍ക്കിയില്‍ കലാപം സൃഷ്ടിക്കുന്നതിനെരായിട്ടാണ് തുര്‍ക്കി ഈ സൈനിക നടപടിക്ക് ആഹ്വാനം നല്‍കിയത്. തുര്‍ക്കിയുടെ അതിര്‍ത്തി ഭാഗത്ത് നിലയുപ്പിച്ച സിറിയന്‍ കുര്‍ദുകളുടെ ആക്രമണത്തില്‍ ഏകദേശം 40000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Related Articles