Current Date

Search
Close this search box.
Search
Close this search box.

ഐ.എസില്‍ നിന്നും കൃഷിയിടങ്ങള്‍ സംരക്ഷിക്കാന്‍ തോക്കേന്തി വനിതകള്‍

ദമസ്‌കസ്: സിറിയയിലെയും ഇറാഖിലെയും ജനത വര്‍ഷങ്ങളാണി ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ വിളനിലയമാണ്. ഇവിടങ്ങളിലെ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായി അവര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷത്തിനോടടുക്കുകയാണ്. 2003ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനു ശേഷമാണ് ഈ ഭീകര സംഘടന മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചത്. പിന്നീട് ഭീകരസംഘടനകളുമായി ചേര്‍ന്ന് കൊടും ക്രൂരതകളാണ് ഐ.എസ് ഇറാഖിലും സിറിയയിലും നടപ്പാക്കിയത്. ഇപ്പോള്‍ തങ്ങളുടെ കൃഷിയിടം ഐ.എസ് ഭീകരരില്‍ നിന്നും സംരക്ഷിക്കാനായി സിറിയയില്‍ ജനങ്ങള്‍ തന്നെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. ഇതിനായി കുര്‍ദ് സത്രീകളുടെ നേതൃത്വത്തില്‍ പുതിയ കര്‍മസേനയെ രൂപീകരിച്ചിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം വടകക്കന്‍ സിറിയയിലും ഇറാഖിലുമായി പതിനായിരക്കണക്കിന് ഏക്കര്‍ ഗോതമ്പ്,ബാര്‍ലി വയലുകളാണ് ഐ.എസ് സംഘം അഗ്നിക്കിരയാക്കിയത്. വിളവെടുപ്പിന് പാകമായ ഇവ കത്തിച്ചു കളയുകയായിരുന്നു. ഇതില്‍ നിന്നും രക്ഷ തേടിയാണ് അവര്‍ ഇത്തവണ തോക്കുമേന്തി രംഗത്തിറങ്ങിയത്.

Community Protection Forces എന്നു പേരിട്ട സംഘത്തിന് നേതൃത്വം നല്‍കുന്നത് വനിതകളാണ്. തോക്കുമേന്തി തങ്ങളുടെ കാര്‍ഷിക വിളകള്‍ക്ക് കാവലിരിക്കുകയാണിവര്‍. സ്ത്രീകളുടെ കൂടെ പുരുഷന്മാരും കര്‍ഷകരും വളണ്ടിയര്‍ സംഘത്തിലുണ്ട്.

Related Articles