Current Date

Search
Close this search box.
Search
Close this search box.

എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷാ നടത്തിപ്പ് പ്രഹസനമാക്കരുത്: കെ.എസ്.ടി.എം

പാലക്കാട്: പതിനായിരങ്ങള്‍ ചിലവഴിച്ച് സ്‌കൂളുകളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു ചോദ്യപേപ്പറുകള്‍ സൂക്ഷിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കിയ ശേഷം പരീക്ഷ വെവ്വേറെ നടത്താനും ട്രഷറികളില്‍ തന്നെ ചോദ്യപേപ്പര്‍ സൂക്ഷിക്കുകയും ചെയ്യുന്നത് ഗുരുതരമായ പാളിച്ചയാണെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ് മൂവ്‌മെന്റ് പാലക്കാട് ജില്ലാ സമ്മേളനം വ്യക്തമാക്കി. ട്രഷറികളിലേക്ക് നിയോഗിക്കുന്ന അധ്യാപകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റുമായി ഇരട്ടി ചിലവാണ് ഖജനാവിനുണ്ടാക്കുന്നതെന്നും ഭയരഹിതമായി അധ്യാപകര്‍ക്ക് ജോലി ചെയ്യാനാവാത്ത അവസ്ഥ വര്‍ധിച്ചതിന്റെ അവസാന സൂചനയാണ് പൂക്കോട് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ വിനോദിന്റെ മരണമെന്നും സമ്മേളനം പ്രസ്താവിച്ചു.

പാഠ്യപദ്ധതി ജീവിതം തന്നെയാണ് എന്ന പ്രമേയം ഉയര്‍ത്തിയ ജില്ലാ സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.സി.നാസര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി നാസര്‍.ഇ.എച്ച് അധ്യക്ഷത വഹിച്ചു

പുതിയ ജില്ലാ പ്രസിഡന്റായി സലാഹുദ്ദീന്‍.പി.എ യും ജില്ലാ ജനറല്‍ സെക്രട്ടറിയായി ഫാറൂക്ക്. വി.ഐയും ജില്ലാ ട്രഷററായി രഹ്ന എ.എസിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി സുമയ്യ.എം.കെ,സിദ്ധീഖ് ടി.എയേയും ജോയിന്‍ സെക്രട്ടറിമാരായി അനസ്.എസ്, ബഷാര്‍.കെ.എന്‍.എം എന്നിവരേയും തിരഞ്ഞെടുത്തു.11 അംഗ സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍മാരും ഉള്‍പ്പെടുന്ന 27 അംഗ ജില്ലാ കമ്മിറ്റിയും നിലവില്‍ വന്നു.

Related Articles