Current Date

Search
Close this search box.
Search
Close this search box.

പൗരത്വ ബില്‍: കോട്ടയത്ത് ലക്ഷങ്ങള്‍ അണിനിരന്ന റാലി

കോട്ടയം: പൗരത്വ നിയമ ഭേദഗതിക്കെതിരെ തെക്കന്‍ കേരളത്തിലും പ്രതിഷേധം കനക്കുന്നു. ലക്ഷങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംയുക്ത പ്രതിഷേധ റാലിയില്‍ അണിനിരന്നത്.

വെള്ളിയാഴ്ച കോട്ടയം താലൂക്ക് ജമാഅത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.
തിരുന്നക്കര മൈതാനത്തായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വൈകുന്നേരം 4 മണിയോടെ കലക്റ്ററേറ്റ് പരിസരത്ത് നിന്നും ആരംഭിച്ച റാലിയില്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി പതിനായിരക്കണക്കിന് ആളുകളാണ് അണിനിരന്നത്.

കോട്ടയം താലൂക്ക് ജമാഅത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ 51 മഹല്ല് കമ്മിറ്റികളും 20 സംഘടനകളും പങ്കെടുത്തു. വിവിധ വിദ്യാര്‍ത്ഥി യുവജന സംഘടനകളും കോട്ടയത്ത് പ്രതിഷേധവുമായി രംഗത്തുണ്ട്.

Related Articles