Current Date

Search
Close this search box.
Search
Close this search box.

തീവ്രവാദ ചിന്തകളെ ബുദ്ധിപരമായി നേരിടാന്‍ എഴുത്തുകാര്‍ തയ്യാറാകണം: കെ.എന്‍.എം

KNM.jpg

കോഴിക്കോട്: മതവിഷയങ്ങളെ വികലമാക്കുകയും ഖുര്‍ആനിലെ സാങ്കേതിക ശബ്ദങ്ങളെ ദുര്‍വ്യാഖ്യാനം നടത്തുകയും ചെയ്യുന്ന സമകാലീന സാഹചര്യത്തില്‍, ഭീകരവാദ, തീവ്രവാദ ചിന്തകളെ ബുദ്ധിപരമായി നേരിടാന്‍ എഴുത്തുകാര്‍ തയാറാകണമെന്ന് കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീകുട്ടി മൗലവി ആവശ്യപ്പെട്ടു.

കെ.എന്‍.എം പ്രസിദ്ധീകരണ വകുപ്പ് എഴുത്തുകാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച സംസ്ഥാന ശില്‍പ്പശാല കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് യുവക്കളെ തീവ്രവാദ ചിന്തകളിലേക്ക് നയിക്കുന്ന പ്രവണതയെ എതിര്‍ക്കാനും ധൈഷണികമായി പ്രതിരോധിക്കാനും എഴുത്തുകാര്‍ തയ്യാറാകണം. ശ്രീലങ്കയിലെ ഭീകരാക്രമണത്തെ യോഗം ശക്തമായി അപലപിച്ചു. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ പേരില്‍ നടക്കുന്ന വ്യാജപ്രചാരണം കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എന്‍.എം സംസ്ഥാന സെക്രട്ടറി പാലത്ത് അബ്ദുറഹിമാന്‍ മദനി അധ്യക്ഷനായിരുന്നു. സംസ്ഥാന ഭാരവാഹികളായ എ. അസ്ഗര്‍ അലി, എം.ടി അബ്ദുസ്സമദ് സുല്ലമി, ഡോ. സുല്‍ഫിക്കര്‍ അലി, ഡോ.എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, മുഹമ്മദ് സലീം സുല്ലമി, വിചിന്തനം എഡിറ്റര്‍ ഇ.കെ.എം പന്നൂര്‍, മായിന്‍കുട്ടി സുല്ലമി, അബ്ദുല്‍ ഖയ്യൂം പാലത്ത്,കെ.എം തരിയോട്, അബ്ദുല്‍ ഖാദര്‍ കരുവംപൊയില്‍, റശീദ് ഒളവണ്ണ സംസാരിച്ചു.

Related Articles