Current Date

Search
Close this search box.
Search
Close this search box.

ഭരണകൂട വേട്ട നീതീകരിക്കാനാവില്ല: കെ.എന്‍.എം

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫീസുകള്‍ റെയ്ഡ് നടത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത സഭവം ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതയാണെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ്‌വ വിഭാഗം.

ഭീകരവാദത്തിന് മതമില്ലെന്നും ഫാസിസത്തെയും ഹിംസാത്മക രാഷ്ട്രീയത്തെയും വിവേചനം കൂടാതെ നേരിടണമെന്നും കെ.എന്‍.എം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഏകപക്ഷീയവും നീതിരഹിതവുമായി ഭരണകൂട സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതയാണെന്നും ഭരണകൂട വേട്ട നീതികരിക്കാവതല്ലെന്നും കെ.എന്‍.എം പറഞ്ഞു.

Related Articles