Current Date

Search
Close this search box.
Search
Close this search box.

ഭീകരതക്ക് സഹായം നല്‍കുന്ന ബാഹ്യ ശക്തികളെ നിലക്ക് നിര്‍ത്തണം:കെ.എന്‍.എം

കോഴിക്കോട്: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി, വൈസ് പ്രസിഡന്റ്് ഡോ ഹുസൈന്‍ മടവൂര്‍ എന്നിവര്‍ അപലപിച്ചു. രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന ജവാന്മാരെ അരുംകൊല നടത്തിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ കണ്ടെത്തണം.

നിരപരാധികളുടെ രക്തത്തില്‍ നിന്ന് എന്തെങ്കിലും രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന് കരുതുന്നത് വിഢിത്തമാണ്. ഭീകരതക്ക് സഹായം നല്‍കുന്ന ബാഹ്യശക്തികളെ നിലക്ക് നിര്‍ത്താന്‍ ശക്തമായ നീക്കം അനിവാര്യമാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്താനും തകര്‍ക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെ ഒരേ മനസ്സോടെ നില്‍ക്കണമെന്നും കെ.എന്‍.എം നേതാക്കള്‍ ആവശ്യപ്പെട്ടു. ജമ്മുകാശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Related Articles