Current Date

Search
Close this search box.
Search
Close this search box.

വര്‍ഗീയ വിഭജന നീക്കം ഒറ്റക്കെട്ടായി ചെറുക്കണം: കെ.എന്‍.എം

കോഴിക്കോട്: കേരളത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവനകളില്‍ നിന്ന് ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വിട്ടുനില്‍ക്കണമെന്ന് കെ.എന്‍.എം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നാടിനെ വര്‍ഗ്ഗീയമായി വിഭജിക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പിക്കണം.

പുതിയ കോഴ്‌സുകളും അധ്യാപക തസ്തികകളും അനുവദിച്ചതില്‍ മലബാര്‍ മേഖലയെ പാടെ തഴഞ്ഞതും ഗവണ്‍മെന്റ് എയ്ഡഡ് അറബിക് കോളേജുകളെ ഒഴിവാക്കിയതും പുന:പരിശോധിക്കണമെന്നും കെ.എന്‍.എം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോഴിക്കോട് ചേര്‍ന്ന യോഗം കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു.

Related Articles