Current Date

Search
Close this search box.
Search
Close this search box.

മതേതര പാര്‍ട്ടികള്‍ വീണ്ടുവിചാരത്തിന് തയാറാകണം: കെ.എന്‍.എം

കോഴിക്കോട്: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാതലത്തില്‍ മതേതര പാര്‍ട്ടികള്‍ നിലപാടുകളില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദിന്‍ ആവശ്യപ്പെട്ടു. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മതേതര പാര്‍ട്ടികള്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുമെന്നും കോഴിക്കോട് ചേര്‍ന്ന സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു.

കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. എന്‍.വി അബ്ദുറഹമാന്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ, അബ്ദുറഹ്മാന്‍ മദനി പാലത്ത് എന്നിവര്‍ സംസാരിച്ചു.

Related Articles