Current Date

Search
Close this search box.
Search
Close this search box.

സംവരണം അട്ടിമറിക്കാനുള്ള ശ്രമം കരുതിയിരിക്കണം: കെ.എന്‍.എം

കോഴിക്കോട്: ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്തള്ളപ്പെട്ട ജനവിഭാഗങ്ങളുടെ ഉയിര്‍പ്പിന് വേണ്ടി ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സമുദായ സംവരണത്തെ അട്ടിമറിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് കോഴിക്കോട്ട് ചേര്‍ന്ന കെ.എന്‍.എം പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. സംവരണം ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയല്ലെന്ന് തിരിച്ചറിയണം. ഓരോ ജനവിഭാഗത്തിനും അവരുടെ ജനസംഖ്യക്കനുസരിച്ച് ഉദ്യോഗ, തൊഴില്‍ വിഹിതം ലഭിച്ചിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്.

ഉദ്യോഗ സംരവരണം തൊഴിലില്ലായ്മ പരിഹരിക്കാനും പട്ടിണിമാറ്റാനുമുള്ള പാക്കേജാണെന്ന് സംവരണ വിരുദ്ധ ശക്തികളുടെ വികലവാദങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള നിയമനിര്‍മാണം ഗുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് മനസിലാക്കണം. മുന്നാക്കക്കാരിലെ പിന്നാക്കാര്‍ക്ക് പത്ത് ശതമാനം സംവരണം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ദുരുപയോഗം ചെയ്യരുത്. സംവരണത്തിന് അര്‍ഹരായ സമുദായങ്ങളുടെ അവകാശങ്ങള്‍ തന്നെ പല കാരണങ്ങള്‍ പറഞ്ഞ് നിഷേധിക്കുമ്പോള്‍ പുതിയ സംവരണം ആശങ്കയുണ്ടാക്കുന്നതാണ്. സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ട് മാത്രമേ പുതിയ സംവരണ പദ്ധതിയെ കാണാനാവു.

ഭാവിയില്‍ ഭരണത്തിന്റെ സുപ്രധാന തലമായി മാറാന്‍ പോകുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സംവരണം ഉറപ്പ് വരുത്താന്‍ ആവശ്യമായ നടപടികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ കേരള സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കേരള നവോത്ഥാനത്തിന്റെ കാലിക പ്രസക്തി ബോധ്യപ്പെടുത്താന്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം,എറണാകുളം, തിരുവനന്തപരും എന്നിവിടങ്ങളില്‍ നവോത്ഥാന സമ്മേളനങ്ങള്‍ നടത്തും.

കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ ് എച്ച്.ഇ മുഹമ്മദ് ബാബുസേട്ട് അധ്യക്ഷത വഹിച്ചു. ഡോ.ഹുസൈന്‍ മടവൂര്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ, എം മുഹമ്മദ് മദനി, ഹാഷിം ആലപ്പുഴ,പ്രൊഫ.എന്‍.വി അബ്ദുറഹിമാന്‍, അബ്ദുറഹിമാന്‍ മദനി പാലത്ത്, എം.അബ്ദുറഹിമാന്‍ സലഫി, എ.അ സ്ഗറലി, ഡോ.പി.പി.അബ്ദുല്‍ഹഖ്, ഡോ.സുല്‍ഫിക്കര്‍അലി,,എം.ടി അബ്ദുല്‍ സമദ,് നാസര്‍ സുല്ലമി, ഡോ.എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി പ്രസംഗിച്ചു.

Related Articles