Current Date

Search
Close this search box.
Search
Close this search box.

മതേതര കക്ഷികള്‍ അധികാരത്തില്‍ വരാന്‍ വിവേകത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുക: കെ.എന്‍.എം

കോഴിക്കോട്: മതേതര കക്ഷികള്‍ അധികാരത്തില്‍ വരാന്‍ സഹായിക്കുന്ന വിവേകത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കണമെന്ന് കെ.എന്‍.എം സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. വര്‍ഗീയ ശക്തികള്‍ക്കെതിരെ മത്സരിച്ച് ജയിക്കാന്‍ സാധ്യതയുള്ള കരുത്തുള്ള മതേതര പാര്‍ട്ടികളെ മനസിലാക്കണം. രാജ്യത്തെ നയിക്കാന്‍ കരുത്തുള്ള മതേതര പാര്‍ട്ടികള്‍ അധികാരത്തില്‍ വരേണ്ടതുണ്ട്. രാഷ്ട്രീയ കുതിരകച്ചവടങ്ങള്‍ക്ക് അവസരമൊരുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മതേതര ശക്തികളുടെ വിജയത്തിന് തടസ്സം നില്‍ക്കുന്ന ചെറുപാര്‍ട്ടികളും വ്യക്തികളും തെരഞ്ഞെടുപ്പില്‍ നിന്ന് നിരുപാധികം പിന്മാറണം.

ചെറുപാര്‍ട്ടികള്‍ക്ക് അവരുടെ ശക്തി തെളിയിക്കാനുള്ള അവസരമല്ല ഇതെന്ന് ഓര്‍മ വേണം. ജനാധിപത്യവും മതനിരപേക്ഷതയും നിലനില്‍ക്കണമോയെന്ന വലിയ ചോദ്യമാണ് ഈ തെരഞ്ഞെടുപ്പ് ഉയര്‍ത്തുന്നത്. ദേശീയ രംഗത്ത് യാതൊരു പ്രസക്തിയുമില്ലാത്ത പാര്‍ട്ടികളെ തിരിച്ചറിയണം. സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന കൊലപാതകങ്ങള്‍ ഞെട്ടിക്കുകയാണ്. കുട്ടികള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അക്രമണങ്ങള്‍ തടയാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. തെരഞ്ഞെടുപ്പിന്റെ പേരില്‍ മഹല്ലുകളില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്ന മതനിരാസ പ്രസ്ഥാനങ്ങളെയും ഭൗതികവാദികളെയും തിരിച്ചറിയണം. തീക്ഷ്ണമായ വര്‍ള്‍ച്ചയും കുടിവെള്ളക്ഷാമവും അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ പ്രവര്‍ത്തകര്‍ സേവന പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങണമെന്നും കെ.എന്‍.എം ആവശ്യപ്പെട്ടു.

Related Articles