Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ലോകത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മലേഷ്യയില്‍ ഉച്ചകോടി

ക്വാലാലംപൂര്‍: മുസ്‌ലിം ലോകം അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മലേഷ്യയില്‍ പ്രധാന മുസ്ലിം രാജ്യങ്ങളിലെ നേതാക്കളുടെ ഉച്ചകോടി. 20 മുസ്ലിം രാജ്യങ്ങളിലെ രാഷ്ട്രനേതാക്കളാണ് ബുധനാഴ്ച മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ ഒത്തുകൂടുന്നത്. അതേസമയം, ഇന്തോനേഷ്യ,സൗദി അറേബ്യ,പാകിസ്താന്‍ എന്നീ രീജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ല.

ഉച്ചകോടിയുടെ അജണ്ട ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ വളരെ പഴക്കമുള്ള കശ്മീര്‍,പശ്ചിമേഷ്യന്‍ സംഘര്‍ഷം,സിറിയ,യെമന്‍,റോഹിങ്ക്യ,ഉയിഗൂര്‍ തുടങ്ങി ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ വ്യാപനത്തെ എങ്ങിനെ നേരിടാം എന്നെല്ലാമാണ് അജണ്ട എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മുസ്ലിം ലോകത്തെ നിലപാടുകള്‍ വെട്ടിത്തുറന്നു പറയുന്ന രണ്ട് നേതാക്കളായ തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാനും മലേഷ്യന്‍ പ്രസിഡന്റ് മഹാതീര്‍ മുഹമ്മദും നാലും ദിവസത്തെ ഉച്ചകോടിയില്‍ അവരുടെ നിലപാടുകള്‍ പങ്കുവെക്കും. തുര്‍ക്കി,ഇറാന്‍,ഖത്തര്‍ നേതാക്കളും പങ്കെടുക്കും. ശനിയാഴ്ചയാണ് ഉച്ചകോടി സമാപിക്കുക. 52 രാജ്യങ്ങളില്‍ നിന്നായി 250 വിദേശ പ്രതിനിധികളും പങ്കെടുക്കും.

Related Articles