Current Date

Search
Close this search box.
Search
Close this search box.

കിഷന്‍ഗഞ്ച് കൊര്‍ദോവ ഇന്‍സ്റ്റിറ്റ്യൂട്ട് കാംപസിന് തറക്കല്ലിട്ടു

കിഷന്‍ഗഞ്ച്: പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണം ലക്ഷ്യംവച്ച് ബിഹാറിലെ കിഷന്‍ഗഞ്ച് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൊര്‍ദോവ വെല്‍ഫെയര്‍ സൊസൈറ്റിയുടെ കൊര്‍ദോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലന്‍സിന്റെ ശിലാസ്ഥാപനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

ഡയറക്ടര്‍ ഡോ. സുബൈര്‍ ഹുദവി പദ്ധതി വിശദീകരിച്ചു. കൊച്ചാ ദാമനിലെ ബഡീജാന്‍ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ കൊര്‍ദോവ വെല്‍ഫെയര്‍ സൊസൈറ്റി എക്സിക്യുട്ടീവ് അംഗങ്ങളായ ഹാജി ഇസ്മായില്‍, അബ്സാര്‍ സിദ്ദീഖി, സി.ടി അബ്ദുല്‍ ഖാദര്‍ ഹാജി, സഈദ് ഹുദവി ആനക്കര, മാധ്യമപ്രവര്‍ത്തകന്‍ ഹസനുല്‍ ബന്ന, എ.വി അബ്ദുല്‍ ഖാദര്‍ ഹുദവി, പി.ടി ഷറഫുദ്ദീന്‍ ഹുദവി, മുഹമ്മദ് മാള്‍ട്ട, ഫസലുറഹ്മാന്‍ ജര്‍മനി, പഞ്ചായത്ത് മുഖ്യന്‍ ഫുര്‍ഖാന്‍ ആലം, അബ്സാര്‍ ആലം സിദ്ദീഖി എന്നിവര്‍ പങ്കെടുത്തു.

Related Articles