Current Date

Search
Close this search box.
Search
Close this search box.

മനുഷ്യ സമത്വം ഉദ്‌ഘോഷിക്കുന്ന വ്യവസ്ഥക്കേ വിമോചനത്തിന് സാധിക്കൂ: പി.എം.എ ഗഫൂര്‍

കുവൈത്ത് സിറ്റി: ‘മുഹമ്മദ് നബി: കാലം തേടുന്ന വിമോചകന്‍’ തലക്കെട്ടില്‍ കെ.ഐ.ജി കുവൈത്ത് സംഘടിപ്പിച്ച കാമ്പയിന്‍ സമാപിച്ചു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ പ്രഭാഷകനും ഗ്രസ്ഥകാരനുമായ പി.എം.എ ഗഫൂര്‍ മുഖ്യാതിഥിയായി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ഉദ്ഘാടനം നിര്‍വഹിച്ചു. മനുഷ്യ സമത്വം ഉദ്‌ഘോഷിക്കുന്ന വ്യവസ്ഥക്ക് മാത്രമേ മനുഷ്യനെ വിമോചിപ്പിക്കാനാവൂവെന്നും മുഹമ്മദ് നബി പരിചയപ്പെടുത്തിയ വിമോചന സംഹിതയുടെ പ്രസക്തി അവിടെയാണെന്നും പി.എം.എ ഗഫൂര്‍ പറഞ്ഞു.

മുഹമ്മദ് നബി ലോകത്തിന് ദൈവിക കാരുണ്യം പ്രസരിപ്പിച്ച പ്രവാചകനായിരുന്നു. ലോകം പുരോഗതിയെന്നും വികസനമെന്നും കൊട്ടിഘോഷിക്കുന്ന ആധുനിക വ്യവസ്ഥിതികള്‍ ആഭ്യന്തരവും ബാഹ്യവുമായ യുദ്ധ സാഹചര്യം സൃഷ്ടിക്കുന്നു. സാമ്പത്തിക വ്യവസ്ഥിതിയിലെ അശ്ലീലമായ പലിശയെ മുഹമ്മദ് നബി പ്രായോഗികമായി തന്നെ റദ്ദ് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രത്തേക്കാള്‍ വലുതാണ് മനുഷ്യന്‍ എന്നും ചോരവീഴ്ത്തിയുള്ള പോര്‍വിളിയേക്കാള്‍ പ്രവാചകന്‍ മുന്നോട്ടുവെച്ച കാരുണ്യത്തിന്റെ ദര്‍ശനത്തിനാണ് പ്രസക്തിയെന്ന് സമകാലിക ലോകം തെളിയിക്കുന്നതായി നഹാസ് മാള പറഞ്ഞു.

സാം പൈനം മൂട്, ഗിരീഷ് വയനാട്, കൃഷ്ണന്‍ കടലുണ്ടി, ഹംസ പയ്യന്നൂര്‍, അബ്ദുല്ല അടക്കാനി, ഫസീഹുള്ള, മുനീര്‍ മാത്ര, നാസര്‍ കൊയിലാണ്ടി, മുഹമ്മദ് റാഫി, ബഷീര്‍ ബാത്ത, അബ്ദുല്ല, അപ്‌സര മുഹമ്മദ് തുടങ്ങിയവരും സമ്മേളനത്തില്‍ സംബന്ധിച്ചു.

Related Articles