Current Date

Search
Close this search box.
Search
Close this search box.

ഒരുമ പദ്ധതി: ആശ്രിതര്‍ക്കുള്ള 27 ലക്ഷം രൂപ കൈമാറി

കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ ഐ ജി) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ഒരുമയില്‍ അംഗങ്ങള്‍ ആയിരിക്കെ മരിച്ച 9 പേരുടെ കുടുംബത്തിനുള്ള സഹായം ആശ്രിതര്‍ക്ക് കൈമാറി.

കോഴിക്കോട് ജില്ലയിലെ വെള്ളിമന്ന പഞ്ചായത്തിലെ താഴെ ആലത്തുകാവില്‍ സ്വദേശി ഹസീബിന്റെ കുടുംബത്തിനുള്ള മൂന്ന് ലക്ഷം രൂപയുടെ സഹായം പിതാവ് അബൂബക്കറിനു കുവൈത്തില്‍ വെസ്റ്റ് മേഖല ഒരുമ വൈസ് ചെയര്‍മാന്‍ അഫ്ത്താബ് ,സെക്രട്ടറി മുസ്തഫ, ട്രഷറര്‍ സാജിദ്, സാമൂഹ്യ പ്രവര്‍ത്തകന്‍ നിസാര്‍ മര്‍ജാന്‍ എന്നിവര്‍ ചേര്ന്നു കൈമാറി.
പാലക്കാട് ജില്ലയിലെ മലമ്പുഴ അകത്തേത്തറ ഒലുവകൊട് ആരതികുഴി വീട്ടില്‍ മേലാപ്പുറം സതീന്ദ്രന്‍ കുമാരന്‌ടെ കുടുംബത്തിനുള്ള 4 ലക്ഷം രൂപയുടെ സഹായം ഭാര്യ ഗീതക് സാമൂഹ്യ പ്രവര്‍ത്തകര്‍ ആയ എം സുലൈമാന്‍ ,ലുക്മാന്‍,കെ പി അലവി ഹാജി, മുഹമ്മദ് റെയില്‍വേ കോളനി എന്നിവര്‍ ചേര്ന്ന് കൈമാറി.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല കടപ്ര പരുമല ഉഴത്തില്‍ വീട്ടില്‍ ഉദയന്‍ വാസുദേവ പണിക്കരുടെ കുടുംബത്തിനുള്ള 4 ലക്ഷം രൂപയുടെ സഹായം മകള്‍ ദീപ്തി ഉദയനു കുവൈത്തില്‍ ഒരുമ അബ്ബാസിയ മേഖല കണ്‍വീനര്‍ ഷാ അലി, കെ ഐ ജി ഹസ്സാവി യുണിറ്റ് പ്രസിഡന്റ് ഹുസൈന്‍ സാഹിബ്, സെക്രട്ടറി സിദ്ദിഖ് സാഹിബ് എന്നിവര്‍ ചേര്ന്ന് കൈമാറി .
തൃശൂര്‍ ജില്ലയിലെ തലപ്പള്ളി ചാട്ടുകുളം കരു മത്തില്‍ വീട്ടില്‍ ഗോപി കൃഷ്ണന്‍ കുട്ടിയുടെ കുടുംബത്തിനുള്ള 2 ലക്ഷം രൂപയുടെ സഹായം ഭാര്യ മോനിക് ജമാഅത്ത് ഇസ്ലാമി പ്രവര്‍ത്തകന്‍ അബ്ദുല്‍ ജലീല്‍ യൂത്ത് ഇന്ത്യ കുവൈറ്റ് സോഷ്യല്‍ റിലീഫ് കണ്‍വീനര്‍ ഹഫീസ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് കൈമാറി.

കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍ ചെമ്പിലോട് റഹ്മത്ത് മന്‍സില്‍ കാസ്സിം കരിപ്പായ് കേഴകിന്‌ടെ കുടുംബത്തിനുള്ള 2 ലക്ഷം രൂപയുടെ സഹായം ഭാര്യ നസീമക്ക് ജമാഅത് ഇസ്ലാമി ഏരിയ പ്രസിഡന്റ് സലാം മാഷ്, വനിതാ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.

തിരുവനതപുരം ജില്ല കാരാകുളം പഞ്ചായത്ത് സരസ്വതി മന്ദിരം വീട്ടില്‍ ചെല്ലപ്പന്‍ പിള്ള ഭാസ്‌കരന്റെ കുടുബത്തിനുള്ള (4) നാല് ലക്ഷം രൂപയുടെ സഹായം ഭാര്യ രേണുകക്കു കെ ഐ ജി വെസ്റ്റ് മേഖല എക്‌സിക്റ്റീവ് അംഗങ്ങള്‍ ആയ അഷ്റഫ് മുഹമ്മദ് , ഫൈസല്‍ കെ വി എന്നിവര്‍ ചേര്‍ന്ന് കൈമാറി .

എറണാംകുളം ജില്ല എടക്കാട്ടു വയല്‍ പഞ്ചായത്ത് മീന്‍ചിറ പട്ടു വീട്ടില്‍ അജിത് പോളിന്റെ കുടുംബത്തിനുള്ള (3) മൂന്നു ലക്ഷം രൂപയുടെ സഹായം ഭാര്യ ലോബി ഫിലിപ്പിന് കെ ഐ ജി ഫഹാഹീല്‍ ഏരിയ അംഗങ്ങളായ ഗഫൂര്‍ എം കെ ഷമീര്‍ എം എന്നിവര്‍ ചേര്‍ന്ന് കൈമാറി.

കുന്നത്ത്‌നാട് പഞ്ചായത്തു എറണാം കുളം ജില്ലാ നെടുംപുറത് വീട്ടില്‍ ജോസി ജെയിംസ്‌ന്റെ കുടുംബത്തിനുള്ള (2 ) രണ്ടു ലക്ഷം രൂപ ഭര്‍ത്താവ് ജെയിംസ് ഫെര്‍ണാഡസ് നു കെ ഐ ജി സാല്‍മിയ ഏരിയ പ്രതിനിധികളായ ഇസ്മായില്‍ വി എം സഫ്വാന്‍ സിറാജ് സ്രാമ്പിക്കല്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി .

എടക്കാട് വയല്‍ കണയന്നൂര്‍ മങ്ങാട്ട് ജയചന്ദ്രന്‍ നായര്‍ കുടുംബത്തിനുള്ള ( 3) മൂന്ന് ലക്ഷം രൂപ ഭാര്യ ആശാ ജയചന്ദ്രന് ജമാഅത്തെ ഇസ്ലാമി കുന്നത് നാട് ഏറിയ പ്രസിഡന്റ് ഷക്കീര്‍ മുഹമ്മദ് നദ്വി , കെ ഐ ജി മുന്‍ പ്രസിഡന്റ് കെ എ സുബൈര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. ഈ വര്ഷം ഇത് വരെ 85 ലക്ഷം രൂപ ഒരുമ ആശ്രിതര്‍ക്ക് നല്‍കി.

 

Related Articles