Current Date

Search
Close this search box.
Search
Close this search box.

അതിജീവനത്തിന്റെ ഹിജ്റ; പഠന സംഗമം നടത്തി

കുവൈത്ത് സിറ്റി: കെ.ഐ.ജി ഫര്‍വാനിയ ഏരിയ അതിജീവനത്തിന്റെ ഹിജ്റ എന്ന തലക്കെട്ടില്‍ പഠന സംഗമം നടത്തി. ഹിജ്റ എന്നത് പെട്ടെന്നുണ്ടായ യാത്ര അല്ല എന്നും, മറിച്ചു വ്യക്തമായ പ്ലാനും, ആസൂത്രണവും നടത്തിയ ശേഷം പ്രവാചകന്‍ മുഹമ്മദ് നടത്തിയ യാത്രയാണെന്നും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ പി.കെ.ജമാല്‍ അഭിപ്രായപ്പെട്ടു.

ഇസ്ലാമിന്റെ അതിജീവനത്തിനു മുതല്‍ക്കൂട്ടായി മാറിയത് ഈ ആസൂത്രണത്തോടെയുള്ള യാത്രയാണെന്നും അദ്ധ്യേഹം സൂചിപ്പിച്ചു. കൃത്യമായ ആസൂത്രണം ആണ് എല്ലാ കാര്യത്തിലും പ്രഥമമായി നമുക്ക് ഉണ്ടാവേണ്ടത് എന്ന പാഠം ഹിജ്റ നമ്മെ പടിപ്പിക്കുന്നതായും അദ്ധ്യേഹം കൂട്ടിച്ചേര്‍ത്തു. ഏരിയ പ്രസിഡണ്ട് സി.പി.നൈസാം അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രെട്ടറി ഷാനവാസ് സ്വാഗതവും അയ്മന്‍ അഫ്സല്‍ ഖുര്‍ആന്‍ പാരായണവും നടത്തി. സാമൂഹിക മാധ്യമമായ സൂം ആപ്പിന്റെ സഹായത്തില്‍ നടന്ന പഠന സംഗമത്തില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും പി.കെ.ജമാല്‍ ഉത്തരം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ സി.കെ.നജീബ് പ്രാര്‍ത്ഥനയും ഉദ്‌ബോധനവും നിര്‍വഹിച്ചു.

Related Articles