Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി വധം: കുറ്റക്കാര്‍ക്ക് സൗദി വധശിക്ഷ നടപ്പാക്കിയേക്കും

റിയാദ്: തുര്‍ക്കിയിലെ എംബസിയില്‍ കൊല്ലപ്പെട്ട സൗദി എഴുത്തുകാരന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകികള്‍ക്ക് സൗദി വധശിക്ഷ നടപ്പാക്കുന്നതായി റിപ്പോര്‍ട്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി കരുതുന്ന അഞ്ച് പേര്‍ക്കെതിരെയാണ് വധശിക്ഷ നടപ്പാക്കുന്നത്. സൗദി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കൊലപാതകത്തില്‍ അറസ്റ്റു ചെയ്ത 11 പേരുടെയും വിചാരണ നടപടികള്‍ വിവരിച്ച് സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലാണ് ഇക്കാര്യമുള്ളത്. ഒക്ടോബര്‍ രണ്ടിനായിരുന്നു ഇസ്താംബൂളിലെ എംബസിയില്‍ വെച്ച് ഖഷോഗി കൊല്ലപ്പെട്ടത്. സംഭവത്തില്‍ 11 പേരെ കുറ്റമാരോപിച്ച് സൗദി അറസ്റ്റു ചെയ്തിരുന്നു.

Related Articles