Current Date

Search
Close this search box.
Search
Close this search box.

ഖഷോഗിയുടെ ശരീരഭാഗങ്ങള്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇസ്താംബൂള്‍: തുര്‍ക്കിയിലെ സൗദി എംബസിയില്‍ വെച്ച് അതിക്രൂരമായി കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങള്‍ കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. തുര്‍ക്കി വാര്‍ത്ത ചാനലാണ് ഖഷോഗിയുടെ മൃതദേഹാശിഷ്ടങ്ങള്‍ സ്യൂട്‌കേസിലാക്കി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കൊലപാതക സംഘത്തിലെ ഏതാനും പേര്‍ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റ് ജനറലുടെ വസതിയിലെത്തിയെന്നും അദ്ദേഹത്തിന്റെ ശരീരഭാഗങ്ങള്‍ ബാഗിലാക്കി സൗദി അധികൃതര്‍ക്ക് കാണിച്ചുകൊടുത്തുമെന്നും തെളിയിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടത്.

ഖഷോഗി കൊല്ലപ്പെട്ട ദിവസം ഒരു വാന്‍ കോണ്‍സുലിന് പുറത്തെത്തുന്നതും അതില്‍ നിന്നും മൂന്ന് പേര്‍ വലിയ ബാഗുകളുമായി ഓഫിസിനകത്തേക്ക് പോകുന്നതും വീഡിയോവില്‍ വ്യക്തമാണ്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് തുര്‍ക്കി ചാനല്‍ പുറത്തുവിട്ടത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയാല്‍ ശരീരഭാഗങ്ങള്‍ എവിടെയെന്ന് കണ്ടെത്താമെന്നും മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.

Related Articles