Current Date

Search
Close this search box.
Search
Close this search box.

ജമാല്‍ ഖഷോഗി വധം: അഞ്ച് പേര്‍ക്ക് വധശിക്ഷ

റിയാദ്: തുര്‍ക്കിയിലെ സൗദി എംബസിയില്‍ വെച്ച് കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിലെ പ്രതികളായ അഞ്ച് പേര്‍ക്ക് വധശിക്ഷ. തിങ്കളാഴ്ച സൗദി കോടതിയാണ് ശിക്ഷ വിധിച്ചത്.

കൊലപാതകവുമായി ബന്ധമുണ്ടെന്ന വ്യാപക ആരോപണമുണ്ടായിരുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മുന്‍ ഉപദേഷ്ടാവായ സൗദ് അല്‍ ഖഹ്താനിയെ കോടതി വെറുതെ വിടുകയും ചെയ്തിട്ടുണ്ട്.

2018 ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗി കൊല്ലപ്പെടുന്നത്. മുഹമ്മദ് ബിന്‍ സല്‍മാനെയും സൗദിയെയും വിമര്‍ശിച്ച് നിരന്തരം ലേഖനം എഴുതിയിരുന്ന ഖഷോഗി വാഷിങ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റായിരുന്നു. പുനര്‍വിവാഹത്തിനാവശ്യമായ രേഖകള്‍ ഒരുക്കാന്‍ പ്രതിശ്രുത വധുവുമായി കോണ്‍സുലേറ്റില്‍ എത്തിയ ഖഷോഗിയെ പിന്നീട് കാണാതാവുകയായിരുന്നു. ഖഷോഗി കൊല്ലപ്പെട്ടതാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയും കൊലക്ക് പിന്നില്‍ സൗദി ഭരണകൂടത്തിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് വ്യാപക ആരോപണമുയരുകയും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. വിഷയത്തല്‍ സൗദി അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുകയും അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ ശക്തമായ വിമര്‍ശനങ്ങള്‍ വിധേയമാവുകയും ചെയ്തിരുന്നു.

Related Articles