Current Date

Search
Close this search box.
Search
Close this search box.

ഖശോഗി കൊലയാളികള്‍ക്ക് യു.എസില്‍ വെച്ച് പരിശീലനം ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ജമാല്‍ ഖശോഗിയുടെ കൊലയാളികളായ നാല് സൗദി പൗരന്മാര്‍ക്ക് അമേരിക്കയില്‍ വെച്ച് പാരാമിലിട്ടറി പരിശീലനം നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ന്യൂയോര്‍ക്ക് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലപ്പെടുന്നതിന് ഒരു വര്‍ഷം മുന്‍പ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റുമായി ഇക്കാര്യത്തില്‍ കരാര്‍ ഉണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടയര്‍ 1 ഗ്രൂപ്പ് ആണ് സൈനിക പരിശീലനം നല്‍കിയത്. സൗദി നേതാക്കളുടെ പ്രതിരോധത്തിനും സംരക്ഷണത്തിനും പരിശീലനം നല്‍കുന്ന സെര്‍ബറസ് ക്യാപിറ്റല്‍ മാനേജ്‌മെന്റിന് കീഴിലുള്ള സംരഭമാണ് ടയര്‍ 1. അതേ സമയം റിപ്പോര്‍ട്ട് സംബന്ധിച്ച് സെര്‍ബറസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ വിഷയത്തില്‍ പ്രതികരിക്കുന്നതിന് പരിമിതികളുണ്ടെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. മാധ്യമ വാര്‍ത്തയില്‍ ആരോപിക്കപ്പെടുന്ന ഏതെങ്കിലും പ്രതിരോധ കയറ്റുമതി ലൈസന്‍സുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രതികരിക്കാനാവില്ല. സൗദി അറേബ്യയോടുള്ള യു എസ് നയത്തില്‍ ”നിയമവാഴ്ചയ്ക്കും മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനത്തിനും മുന്‍ഗണന നല്‍കുമെന്നും പ്രൈസ് കൂട്ടിച്ചേര്‍ത്തു.

Related Articles