Current Date

Search
Close this search box.
Search
Close this search box.

ഖഷോഗിയെ കൊന്നത് ശ്വാസം മുട്ടിച്ച്, മൃതദേഹം നശിപ്പിച്ചു: റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്

റിയാദ്: ഇസ്താംബൂള്‍ എംബസിയില്‍ കൊല്ലപ്പെട്ട പ്രമുഖ സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ വധിച്ചത് ശ്വാസംമുട്ടിച്ചാണെന്ന് സൗദി അറേബ്യയെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം കാര്‍പ്പറ്റില്‍ പൊതിഞ്ഞ ശേഷം നശിപ്പിക്കാനായി പുറത്തൊരാളെ ഏല്‍പ്പിച്ചെന്നും മൃതദേഹം 90 കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ കൊണ്ടുപോയി നശിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം വിവിധ ഭാഗങ്ങളാക്കി മുറിച്ചു മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സൗദി സ്ഥിരീകരിച്ചിട്ടില്ല.

മികച്ച തിരക്കഥയൊരുക്കിയാണ് സൗദിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കൊല നടത്തിയതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം തീയതിയാണ് സൗദി ഉന്നത ഉദ്യോഗസ്ഥരടങ്ങിയ 15 അംഗ സംഘം തുര്‍ക്കിയിലെത്തിയെന്നും സമാധാനപാരമായി ഖഷോഗിയെ സൗദിയിലേക്ക് തിരിച്ചെത്തിക്കാനാണ് ശ്രമിച്ചതെന്നും പറയുന്നു. ഉന്നത ഉദ്യോസ്ഥരില്‍ നിന്ന് ലഭിച്ച വിവരങ്ങളാണിതെന്നും റോയിട്ടേഴ്‌സ് പറയുന്നു.
കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയോട് സൗദിയിലേക്ക് വരണമെന്നാവശ്യപ്പെടുകയും എന്നാല്‍ വിസ്സമതം അറിയിച്ച അദ്ദേഹവുമായി പിടിവലി നടക്കുകയും ഈ സമയം പിറകില്‍ നിന്നും കുറച്ചുപേര്‍ മുഖവും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നും പിന്നീട് മൃതദേഹം ആരും കാണാതെ കാട്ടില്‍ കൊണ്ടുിപോയി നശിപ്പിച്ചുമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. അതിനാല്‍ തന്നെ കൊലപാതകം യാദൃശ്ചികമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് സൗദി അധികൃതര്‍. ഇക്കാര്യമൊന്നും സല്‍മാന്‍ രാജാവിനോ കിരീടാവകാശിക്കോ അറിയില്ലെന്നും അധികൃതര്‍ പറയുന്നു.

എന്നാല്‍ ഇക്കാര്യമൊന്നും വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നാണ് തുര്‍ക്കിയുടെ വാദം. അതിനാല്‍ തന്നെ അന്വേഷവുമായി മുന്നോട്ടു പോകാനാണ് തുര്‍ക്കി അന്വേഷണ സംഘത്തിന്റെ തീരുമാനം.

Related Articles