Current Date

Search
Close this search box.
Search
Close this search box.

ആറ് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണം; ഇംറാന്‍ ഖാന്റെ മുന്നറിയിപ്പ്

ഇസ്‌ലാമാബാദ്: ആറ് ദിവസത്തിനുള്ളില്‍ രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. തെരഞ്ഞെടുപ്പ് നടത്തുന്നില്ലെങ്കില്‍ തലസ്ഥാനത്തേക്ക് ലക്ഷങ്ങളെ അണിനിരത്തി വീണ്ടും മാര്‍ച്ച് നടത്തുമെന്ന് ഇംറാന്‍ ഖാന്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാറിനെ താഴെയിറക്കാനും രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് നടത്താനും ലക്ഷ്യംവെച്ച് വ്യാഴാഴ്ച രാവിലെ ഇസ്‌ലാമാബാദില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ ഇംറാന്‍ ഖാന്‍ സംസാരിച്ചു.

സഭ പിരിച്ചുവിട്ട് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ ഞാനിവിടെ ഇരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഞാന്‍ കണ്ടത്, അവര്‍ രാജ്യത്തെ അരാജകത്വത്തിലേക്ക് കൊണ്ടുപോകുന്നതാണ് -ഇംറാന്‍ ഖാന്‍ പറഞ്ഞു.

പാര്‍ലമെന്റും പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകളും ഉള്‍പ്പെടെ പ്രധാന കെട്ടിടങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ നേരത്തെ സൈന്യത്തെ അണിനിരത്തിയിട്ടുണ്ട്. പൊലീസും ഇംറാന്‍ ഖാന്റെ അനുയായികളും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നാണിത്. രാജ്യത്തുടനീളമുള്ള അക്രമണത്തില്‍ അഞ്ച് അണികള്‍ കൊല്ലപ്പെട്ടതായി ഇംറാന്‍ ഖാന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles