Current Date

Search
Close this search box.
Search
Close this search box.

ഖമീസ് മുഷൈത്തിനെ ലക്ഷ്യമാക്കി ഹൂതികളുടെ ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തിനെ ലക്ഷ്യമിട്ട് ഇറാന്റെ പിന്തുണയുള്ള ഹൂതി സൈന്യത്തിന്റെ വ്യോമാക്രമണം ശ്രമം. മേഖലയിലെ സിവിലിയന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഡ്രോണുകളെ സൗദി സഖ്യസേന പ്രതിരോധിച്ച് തകര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്.

സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകളുമായി സൗദി അറേബ്യയിലെ ഖമിസ് മുഷൈത്തില്‍ ഹൂതികള്‍ എത്തിയെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നടപടിയെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അപലപിച്ചു.

സൗദി അറേബ്യയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരായ ഏതുതരം ഭീഷണികള്‍ക്കും യു.എ.ഇയുടെ പൂര്‍ണ ഐക്യദാര്‍ഢ്യവും പിന്തുണയും ഉണ്ടാവുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്താന്‍ സൗദി അധികൃതര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു. യു.എ.ഇയുടെയും സൗദി അറേബ്യയുടെയും സുരക്ഷ അവിഭാജ്യമാണ്, ആ രാജ്യം നേരിടുന്ന ഏത് ഭീഷണിയും യുഎഇയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നാണ് കണക്കാക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Related Articles