Current Date

Search
Close this search box.
Search
Close this search box.

യു.എസുമായുള്ള ചര്‍ച്ച തള്ളിക്കളഞ്ഞ് വീണ്ടും ആയത്തുള്ള ഖാംനഈ

തെഹ്‌റാന്‍: അമേരിക്കയുമായുള്ള ചര്‍ച്ച തള്ളിക്കളഞ്ഞ് വീണ്ടും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ. ‘എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമായി യു.എസുമായുള്ള ചര്‍ച്ചകളെ കാണുന്നവര്‍ തീര്‍ച്ചയായും തെറ്റിദ്ധരിക്കപ്പെട്ടവരാണ്’ ഞായറാഴ്ച അമേരിക്കയും ഇറാനും തമ്മിലുണ്ടായ പ്രതിസന്ധിയുടെ 40ാം വാര്‍ഷിക ദിനത്തില്‍ അദ്ദേഹം പറഞ്ഞു.

യു.എസുമായി സംസാരിക്കുന്നതിനോട് പ്രത്യേകിച്ച് കാര്യമില്ല, കാരണം അവര്‍ ഒരു ഇളവും നല്‍കില്ല. 1979ലെ എംബസി എറ്റെടുക്കല്‍ മുതല്‍ അല്ല ഇറാന്‍-യു.എസ് തര്‍ക്കം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Related Articles