Current Date

Search
Close this search box.
Search
Close this search box.

ലിബിയയുടെ ഭരണാധികാരി താനെന്ന് സ്വയം പ്രഖ്യാപിച്ച് ഖലീഫ ഹഫ്തര്‍

ട്രിപ്പോളി: സാമ്പത്തിക,ആരോഗ്യ,സുരക്ഷ മേഖലകളില്‍ രാജ്യം കടുത്ത പ്രതിസന്ധിയും സംഘര്‍ഷവും നേരിടുന്നതിനിടെ രാജ്യത്തിന്റെ ഭരണാധികാരി താനാണെന്ന് സ്വയം പ്രഖ്യാപിച്ച് മിലിട്ടറി കമാന്‍ഡറും Libyan National Army (LNA) തലവനുമായ ഖലീഫ ഹഫ്തര്‍. നേതാവാണ് ഹഫ്തര്‍. ജനങ്ങളില്‍ നിന്നുള്ള ജനവിധി തനിക്ക് ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. തിങ്കളാഴ്ച രാത്രി നടത്തിയ ടെലിവിഷന്‍ പ്രഭാഷണത്തിലൂടെയാണ് അദ്ദേഹം സ്വയം പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ജനങ്ങളുടെ ഹിതം കരസേന ജനറല്‍ കമാന്‍ഡര്‍ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ലിബിയയില്‍ യു.എന്‍ അംഗീകരിച്ച ട്രിപ്പോളി ആസ്ഥാനമായുള്ള സര്‍ക്കാരായ Government of National Accord (GNA) ആണ് ഭരണം നടത്തുന്നത്. അറബ് വസന്തത്തിനു ശേഷം 2015ല്‍ യു.എന്നിന്റെ നേതൃത്വത്തില്‍ അംഗീകരിച്ച ഇടക്കാല സര്‍ക്കാര്‍ ആണ് ജി.എന്‍.എ. എന്നാല്‍ ഈ കരാര്‍ അസാധുവായതും റദ്ദാക്കേണ്ടതാണെന്നുമാണ് ഖലീഫ ഹഫ്തര്‍ പറഞ്ഞത്.
ലിബിയയുടെ കിഴക്കന്‍ ഭാഗം ഹഫ്തര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇരു വിഭാഗവും തമ്മില്‍ രാജ്യത്ത് ആഭ്യന്തര കലഹം രൂക്ഷമായിരുന്നു. കിഴക്കന്‍ ആസ്ഥാനമായുള്ള സിവിലിയന്‍ പാര്‍ലമെന്റ് ഹഫ്തറിനെയാണ് പിന്തുണക്കുന്നത്.

ജനങ്ങളുടെ ഇച്ഛാശക്തിയും ഉത്തരവും ഞങ്ങള്‍ അംഗീകരിക്കുന്നതായും സ്‌കീറാത്ത് കരാറിന്റെ അവസാനമായതാഉം ഞങ്ങള്‍ പ്രഖ്യാപിക്കുന്നു.-ഖലീഫ ഹഫ്തര്‍ പറഞ്ഞു. രാജ്യത്തിന്റെ തെക്കന്‍ മേഖലയും ഹഫതര്‍ സൈന്യം പിടിച്ചെടുത്തിരുന്നു. യു.എ.ഇ,ഈജിപ്ത്,റഷ്യ എന്നീ രാജ്യങ്ങള്‍ ഹഫ്തറിനെ പിന്തുണക്കുമ്പോള്‍ തുര്‍ക്കിയുടെ പിന്തുണ ലിബിയന്‍ നാഷണല്‍ അക്കോര്‍ഡിനാണ്.

Related Articles