Kerala Voice

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി മുന്നിട്ടിറങ്ങണം

പ്രിയമുള്ളവരെ,

കേരളത്തിൽ വീണ്ടും കനത്ത തോതിൽ മഴ വർഷിച്ചു കൊണ്ടിരിക്കുകയാണ്. നദികളിൽ പലതും കരകവിഞ്ഞൊഴുകുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉരുൾപൊട്ടി. ചില ഭാഗങ്ങളിലെ റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസപ്പെട്ടിരിക്കുന്നു. നൂറു കണക്കിന് വീടുകളിൽ നിന്നും ജനങ്ങളെ മാറ്റിത്താമസിപ്പിച്ചു കൊണ്ടിരിക്കുന്നു. പതിനായിരക്കണക്കിനാളുകളാണ് മഴക്കെടുതിക്കിരയായിരിക്കുന്നത്. സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞു.

മഴയുടെ എല്ലാ നന്മകളും അനുഗ്രഹങ്ങളും
നമുക്കെല്ലാവർക്കും ലഭിക്കട്ടെയെന്നും ദുരിതത്തിൽ നിന്നും താങ്ങാനാവാത്ത ദുരന്തത്തിൽ നിന്നും കേരളീയ സമൂഹത്തെ രക്ഷിക്കണമെന്നും പ്രപഞ്ചനാഥനോട് പ്രാർഥിക്കുന്നതോടൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എല്ലാവരും സജീവമായി മുന്നിട്ടിറങ്ങണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു.

എം.ഐ അബ്ദുൽ അസീസ്
അമീർ, ജമാഅത്തെ ഇസ്‌ലാമി കേരള

Facebook Comments
Show More

Related Articles

Close
Close