Current Date

Search
Close this search box.
Search
Close this search box.

വഖഫ് നിയമനം; സര്‍ക്കാര്‍ മുസ്‌ലിം സമുദായ വഞ്ചന തുടരുന്നു: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: മുസ്ലിംകളല്ലാത്തവരെ ബോര്‍ഡില്‍ നിയമിക്കുക വഴി കേരള സര്‍ക്കാര്‍ മുസ്ലിം സമുദായത്തെയും നേതാക്കളെയും വഞ്ചിക്കുന്നത് തുടരുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസിസ് അഭിപ്രായപ്പെട്ടു. ദേവസ്വം നിയമനം ബോര്‍ഡിന് അനുവദിക്കുന്ന സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതിലെ വിവേചനം പൊതുസമൂഹവും സമുദായവും നേതാക്കളും ചൂണ്ടിക്കാട്ടിയതാണ്.

ജനാധിപത്യ സമൂഹത്തിന്റെ പ്രതിഷേധത്തിന് മുന്നില്‍ ആലോചിക്കാമെന്ന മറുപടി പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു മുഖ്യമന്ത്രി.
സമൂഹത്തിന്റെയും സമുദായത്തിന്റെയും ആശങ്ക ശരിയായിരുന്നുവെന്നാണ് പുതിയ നിയമനം വെളിപ്പെടുത്തുന്നത്. ഇത് സമുദായത്തോടുള്ള വെല്ലുവിളിയാണ്. നിരന്തരമായി തുടരുന്ന മുസ്ലിംവിരുദ്ധ നിലപാടുകള്‍ സമുദായത്തിന് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകുമെന്നും ജമാഅത്ത് അമീര്‍ പറഞ്ഞു.

Related Articles