Current Date

Search
Close this search box.
Search
Close this search box.

വി.കെ. അബ്ദു ഓർമ്മപുസ്തകം പ്രകാശനം ചെയ്തു

മലപ്പുറം: ഇസ്​ലാമിക പണ്ഡിതനും മലയാളത്തിലെ ആദ്യകാല ഐ.ടി മാധ്യമപ്രവർത്തകനുമായിരുന്ന വി.കെ. അബ്ദുവിനെ കുറിച്ച് തയാറാക്കിയ ഓർമ്മപുസ്തകം ‘വി.കെ. അബ്ദു: വിവര സാങ്കേതിക രംഗത്തെ അമരസാന്നിധ്യം’ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന് പ്രകാശനം ചെയ്തു. വി.കെ. കുഞ്ഞിപ്പ ഏറ്റുവാങ്ങി. ഇരുമ്പുഴി ജി.എം.യു.പി സ്കൂളിൽ നടന്ന ചടങ്ങ് പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇരുമ്പുഴി മഹല്ല് പ്രസിഡൻറ് പി.പി. കുഞ്ഞിമുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ടി. ആരിഫലി, ഐ.ടി. വിദഗ്ധൻ വി.കെ. ആദർശ്, ബ്രിട്ട്കോ ആൻഡ് ബ്രിഡ്കോ ചെയർമാൻ ഡോ. ഹംസ അഞ്ചുമുക്കിൽ, പ്രഫ. എം. മൊയ്തീൻകുട്ടി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കാരാട്ട് അബ്ദുറഹ്മാൻ, ബ്ലോക്ക് പഞ്ചായത്തംഗം പി.ബി. ബഷീർ, ആനക്കയം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ മൂസ ഉമ്മാട്ട്, പഞ്ചായത്തംഗം കെ.പി. മജീദ്, കൂട്ടിലങ്ങാടി പഞ്ചായത്തംഗം വി.കെ. ജലാൽ, ആനക്കയം പഞ്ചായത്ത് മുൻ പ്രസിഡന്‍റ് എ.പി. ഉമ്മർ, മാധ്യമപ്രവർത്തകരായ മുസാഫിർ, ഇബ്രാഹീം ശംനാട്, മക്ക കെ.എം.സി.സി മുൻ പ്രസിഡന്‍റ് പി.വി. അബ്ദുറഹ്മാൻ വടകര, ഐ.ഡബ്ല്യു.എസ് പ്രസിഡന്‍റ് ഹംസ വലിയാടൻ, അഷ്റഫലി കട്ടുപ്പാറ, സി.പി. ഇരുമ്പുഴി, അലവി കൂത്രാടൻ എന്നിവർ സംബന്ധിച്ചു. പുസ്തക പത്രാധിപ സമിതി അംഗം ഷെബീൻ മഹ്ബൂബ് പുസ്തകം പരിചയപ്പെടുത്തി. ഹൈഫ വി.കെ. ഖുർആനിൽനിന്ന് അവതരിപ്പിച്ചു. ഷെഫീഖ് അഹ്മദ് സ്വാഗതവും ജാബിർ കലയത്ത് നന്ദിയും പറഞ്ഞു. വി.കെ. ജലീൽ എഡിറ്റ് ചെയ്ത പുസ്തകം വിതരണം ചെയ്യുന്നത് ഐ.പി.എച്ചാണ്.

Related Articles